നെല്ലുകുത്തുന്നതിനിടെ പ്രസവവേദന വന്നതും പ്രസവിച്ച ശേഷം 'പയറുമണി' പോലെ വന്ന് ബാക്കി ജോലി എടുക്കുന്നതുമൊക്കെ കഥകളായി പറയുന്ന പ്രായമായ സ്ത്രീകളെ നമുക്കറിയാം. എന്നാല്‍ ഈ കഥ ശരിവയ്ക്കുന്ന അനുഭവമാണ് ജയ്പുര്‍ നഗര്‍ നിഗം (ഗ്രേറ്റര്‍) മേയര്‍ ഡോ.സോമ്യ ഗുജാര്‍ തന്റെ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്.
അര്‍ദ്ധരാത്രി വരെ ഓഫീസ് ജോലികളിലെ തിരക്കിലായിരുന്ന മേയര്‍ ഡോ.സോമ്യ പുലര്‍ച്ചയോടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. കൊറോണക്കാലമായതിനാല്‍ വിശ്രമം പോലും വേണ്ടെന്ന് വച്ച് ജോലിത്തിരക്കുകളില്‍ മുഴുകിയ മേയറെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 'ജോലിയാണ് ആരാധന'എന്ന് വിശേഷിപ്പിച്ച് തന്റെ പ്രസവ വിവരം മേയര്‍ തന്നെയാണ് പങ്കുവച്ചത്.
ബുധനാഴ്ച രാത്രി ഓഫീസ് ജോലികളുടെ തിരക്കു കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സോമ്യ കുഞ്ഞിന് ജന്മം നല്‍കിയത്. രാത്രി പന്ത്രണ്ടരയോടെ ആശുപത്രിയില്‍ അഡ്മിറ്റായ മേയര്‍ പുലര്‍ച്ചെ 5.14നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Work is Worship!
— Dr Somya Gurjar (@drsomyagurjar) February 11, 2021
देर रात तक निगम ऑफिस में मीटिंग ली, प्रसव पीड़ा शुरू होने पर रात्रि 12:30 बजे कुकुन हॉस्पिटल में भर्ती हुई और सुबह 5.14 पर परमपिता परमेश्वर की कृपा से पुत्र को जन्म दिया।
मैं और बच्चा दोनों स्वस्थ हैं। pic.twitter.com/nMULHwNGWn
'ദൈവാനുഗ്രഹത്തില്‍ 5.14ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞും ഞാനും സുഖമായിരിക്കുന്നു'. പ്രസവവിവരം അറിയിച്ച് മേയര്‍ ട്വിറ്ററില്‍ കുറിച്ചു.
നിരവധി ആളുകളാണ് ഈ പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്. അടിയന്തിരഘട്ടത്തില്‍ പോലും അവധിയെടുക്കാതെ കൃത്യനിര്‍വഹണം നടത്തിയ മേയറെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും കമന്റുകള്‍.
Content Highlights: Jaipur mayor works till few hours before delivering baby boy