റ്റലിയിലെ മോര്‍ട്ടെറോണ്‍ എന്ന കൊച്ചു ഗ്രാമം ഈ കൊറോണക്കാലത്തും വലിയ സന്തോഷത്തിലാണ്, കാരണം ചെറുതല്ല. എട്ട് വര്‍ഷത്തിന് ശേഷമാണ്  ആ ഗ്രാമത്തില്‍ ഒരു പുതുജീവന്‍ പിറന്നു വീഴുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം പിറന്ന കുഞ്ഞിനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണവര്‍.

ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നാണ് ഇത്. ഇവിടുത്തെ ജനസംഖ്യ തന്നെ രസകരമാണ്.  വെറും 29 മാത്രം. 

മാറ്റെ, സാറ ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞാണ് ഗ്രാമത്തിലെ പുതിയ അതിഥി. ലെക്കോയിലെ അലെസാന്‍ഡ്രോ മന്‍സോണി ഹോസ്പിറ്റലിലാണ് ഡെനിസ് എന്ന പേരിട്ട കുഞ്ഞിന്റെ ജനനം. കുഞ്ഞിന്  രണ്ടരകിലോ ഭാരമുണ്ടെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 

ഗ്രാമത്തിന്റെ കമ്മ്യൂണിറ്റി ഫേസ്ബുക്കിലാണ് ഈ സന്തോഷവാര്‍ത്ത അവര്‍ പങ്കുവച്ചിരിക്കുന്നത്. കൊറോണക്കാലത്തെ ഗര്‍ഭദിനങ്ങള്‍ വളരെ ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. 'എല്ലാവരെയും ഞങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. മോര്‍ട്ടെറോണിലെ ജനസംഖ്യയില്‍ ചെറിയൊരു മാറ്റം വരുത്താന്‍ ഈ കുഞ്ഞിന് കഴിഞ്ഞു എന്നതും വലിയ സന്തോഷമാണ്.' അമ്മ തുടരുന്നു.

ഇറ്റലിയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി കൂടിയാണ് മോര്‍ട്ടെറോണ്‍.

Content Highlights: Italy’s smallest village with a population of 29 welcomes first baby in 8 years