കല്പറ്റ: വനിതാ ശിശുവികസന വകുപ്പ് അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു. കളക്ടറേറ്റില്‍ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സിവില്‍സ്റ്റേഷന്‍, പനമരം ബസ്സ്റ്റാന്‍ഡ്, മാനന്തവാടി ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളില്‍ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ്‌, സ്‌കിറ്റ്, നിയമബോധവത്കരണ പരിപാടികള്‍ എന്നിവ നടത്തി.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജി കെ. രാജേഷ് നിയമബോധവത്കരണം നടത്തി. എ.ഡി.എം. എന്‍.ഐ. ഷാജു, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ആശാമോള്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, ശിശുവികസന പദ്ധതി ഓഫീസര്‍ എം. ജീജ, സീനിയര്‍ സൂപ്രണ്ട്, പ്രോഗ്രാം ഓഫീസര്‍ വി.സി. സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content highlights: international day of girl child celebrated