കൊച്ചി : വിവാഹിതരും അവിവാഹിതരുമായ യുവതി യുവാക്കള്‍ക്ക് വേണ്ടി ഫ്യൂച്ചര്‍ ഇന്നൊവേഷന്‍സ് എഫ്. ഐ. ഇവന്റസ് ഒരുക്കിയ ഫാഷന്‍ ഷോ, വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്  എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. സൗന്ദര്യ മത്സരത്തിനുപരിയായി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ മുന്‍നിര്‍ത്തി, സാമൂഹിക ബോധവല്‍ക്കരണത്തിനായി നൂറോളം സന്ദേശങ്ങള്‍ വഹിച്ച് മോഡലുകള്‍ നടത്തിയ റിലേ വാക്കാണ് അവാര്‍ഡുകളിലുടെ ഫാഷന്‍ ചരിത്രത്തില്‍ ഇടം നേടിയത്. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ നിന്നുള്‍പ്പടെ നൂറില്‍ കൂടുതല്‍ മോഡലുകള്‍ തുടര്‍ച്ചയായി രംഗത്തെത്തിയത് വിസ്മയകാഴ്ച്ചയായി.

ഷോ ഡയറക്ടറും, എഫ് ഐ ഇവന്റ്‌സ് ഫൗണ്ടര്‍ ചെയര്‍മാനുമായ ശ്രി രഞ്ജിത് എം പി റെക്കോര്‍ഡുകള്‍ ഏറ്റുവാങ്ങി. കാലിക പ്രസ്‌കതമായ സന്ദേശങ്ങള്‍ നൂതന ആശയങ്ങളായി വേദിയിലെത്തിക്കാന്‍ സാധിച്ചതിനുള്ള അംഗീകാരം ഫാഷന്‍ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണെന്ന് അദ്ദേഹം പറഞ്ഞു.

ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ അനുഷ്‌ക ജയരാജ് എഫ്. ഐ. ഇവന്റസ് മിസ് കേരളയായും , ഉത്തര ശരത് ഫസ്റ്റ് റണ്ണറപ്പ് ആയും മരിയ അഗസ്റ്റിന്‍ സെക്കന്റ് റണ്ണറപ്പ് ആയും തെരെഞ്ഞെടുക്കപ്പെട്ടു.

വിവാഹിതരായ വനിതകള്‍ക്കുവേണ്ടി നടത്തിയ മത്സരത്തില്‍ നമ്രത പ്രകാശ് എഫ്. ഐ. ഇവന്റസ് മിസ്സിസ് കേരളയായി. ശ്രീലക്ഷ്മി ശങ്കര്‍ ഫസ്റ്റ് റണ്ണറപ്പും ഷാലി രഞ്ജിത് സെക്കന്റ് റണ്ണറപ്പുമായി.

വിവാഹിതരായ പുരുഷന്‍മാര്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍  ജാസിം നാലകത്ത് എഫ്. ഐ. ഇവന്റസ് മിസ്റ്റര്‍ കേരള ആയും, ഷിബില്‍ മുഹമ്മദ് ഫസ്റ്റ് റണ്ണറപ്പും എ.ഷാനിക് സെക്കന്റ് റണ്ണറപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

അവിവാഹിതരായ പുരുഷന്മാരില്‍ ജോയിസ് ജിജി വിജയിച്ചു. കൃഷ്ണദാസ് സൈജു ഫസ്റ്റ് റണ്ണറപ്പും ജോഡ്‌വിന്‍ ജോണ്‍സണ്‍ സെക്കന്റ് റണ്ണറപ്പുമായി.

നടൻ സണ്ണി വെയിന്‍, അപര്‍ണ നായര്‍ എന്നിവര്‍ വിജയികള്‍ക്ക് കിരീടധാരണം നിര്‍വഹിച്ചു. സിനിമാ താരങ്ങളായ ഇടവേള ബാബു. റോണ്‍സെന്‍ വിന്‍സെന്റ്, ശോഭ വിശ്വനാഥ്, ഡയറക്ടര്‍ ഷാനില്‍ മുഹമ്മദ്, അമൃത സുരേഷ്, ഡോ.സംഗീത ജനചന്ദ്രന്‍ , നൗഷിജ, ഡോ. നീരജ എന്നിവര്‍ വിധികര്‍ത്താക്കളായി.

എഫ്. ഐ ഇവന്റസ് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ്, മിഥിലാ ജോസ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി വിവേക് ആര്‍ നായര്‍, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.