23 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ നാവികസേന വനിതാ ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നു. നേവി ഉദ്യോഗസ്ഥരായ നാല് വനിതകളാണ് ഈയടുത്ത് യുദ്ധക്കപ്പലുകളില്‍ സ്ഥാനമേറ്റെടുത്തത്. രണ്ട് പേര്‍ ഐഎന്‍എസ് വിക്രാമിദിത്യയിലും 2 പേര്‍ ഐഎന്‍എസ് ശക്തിയിലുമാണ് ചുമതലയേറ്റെടുത്തിരിക്കുന്നത്.

1998ല്‍ യുദ്ധകപ്പലുകളില്‍ വനിതകളെ വിന്യസിക്കാം എന്ന തീരുമാനം വന്നിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഈ തീരുമാനം മാറ്റുകയായിരുന്നു.

ഐ.എന്‍.എസ് ശക്തിയില്‍ ചുമതലയേറ്റിരിക്കുന്നതില്‍ ഒരാള്‍ വനിതാ ഡോക്ടറാണ്. പുരുഷന്‍മാരോടാപ്പം തോളോടു തോള്‍ ചേര്‍ന്നാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വനിത ഓഫീസേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. വനിതകള്‍ക്കായി പ്രത്യേക ശുചിമുറികളും കാബിനുകളും യുദ്ധ കപ്പലുകളില്‍ കുറച്ച് കാലം മുന്‍പ് തന്നെ ഒരുക്കിയിരുന്നു.

Content Highlights: Indian Navy deploys women officers on warships