നാല് ചുവരുകള്‍ മാത്രം കണ്ട് കിടക്കയില്‍ ജിവിതം തള്ളി നീക്കിയ ആ അമ്മയ്ക്ക് 88 -ാം പിറന്നാള്‍ മറക്കാനാവില്ല. യു.കെ യിലെ ഹോസ്‌പൈസ്  കെയര്‍ സെന്ററിലെ രോഗിക്കാണ് ഈ അമുല്യ പിറന്നാള്‍ സമ്മാനം ലഭിച്ചത്.

റോസ് എന്നാണ് ഇവരുടെ പേര്. 88-ാം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ഹോസ്പിറ്റലില്‍ ഇവര്‍ക്കായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കുകയായിരുന്നു. കട്ടിലില്‍ ഇവരെ ആശുപത്രി പുന്തോട്ടത്തിലേക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിക്കുകയായിരുന്നു.

ഇവര്‍ക്കായി സംഗീത സദസ്സും ഒരുക്കിയിരുന്നു. മഞ്ഞ ഗൗണില്‍ എത്തിയ ഗായിക നിക്കോള്‍ പിറന്നാളുകാരിക്കായി മനോഹര ഗാനങ്ങള്‍ പാടി. ഇതോടൊപ്പം കേക്ക് മുറിക്കുകയും ചെയ്തു.

ഹോസ്പിറ്റല്‍ തന്നെയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. രോഗികളുടെ മാനസിക സന്തോഷത്തിനും പ്രാധാന്യം നല്‍ക്കുന്നുവെന്നായിരുന്നു ആശുപത്രി കുറിപ്പ്.

Content Highlights: hospital throws surprise birthday party for old woman