വനിതാ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സര്‍വീസിലെ വനിതകള്‍ക്ക് തെലങ്കാനയില്‍ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജനും, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും സംസ്ഥാനത്തെ വനിതകള്‍ക്ക് ആശംസകള്‍ അറിയിച്ചു.

വികസനത്തില്‍ വനിതകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്‍മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവര്‍ മികവ് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു.

നൂറ്റാണ്ടുകളായി നമ്മുടെ പൈതൃകം, സംസ്‌കാരം, പാരമ്പര്യങ്ങള്‍ എന്നിവ സ്ത്രീകളെ ബഹുമാനിക്കുകയും  ശക്തി ദേവിയുടെ വ്യക്തിത്വമായി ആരാധിക്കുകയും ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: Holiday declared for women govt employees in Telangana