പ്രായമാവുമ്പോള്‍ എല്ലാത്തില്‍ നിന്നും ബ്രേക്കെടുക്കുന്നവരാണ് മിക്കവരും. സാമൂഹികമായ പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകളാണ് ഈ ഗണത്തില്‍ മുന്നില്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുക്കുകയാണ് കാലിഫോര്‍ണിയില്‍ നിന്നുള്ള ഹെലന്‍ സിമോണ്‍ എന്ന മുത്തശ്ശി

ലോകത്തിലെ ഏറ്റവും പ്രായമുള്ള മേക്കപ്പ് മോഡലുകളില്‍ ഒരാളാണ് മുത്തശ്ശി. 99 വയസ്സാണ് മുത്തശ്ശിക്ക്. കൊച്ചുമകളായ ലാനെയ് ക്രോവെല്‍ നടത്തുന്ന 'സായിയെ ബ്യൂട്ടി' എന്ന ബ്രാന്‍ഡിന് വേണ്ടിയാണ് മോഡലായി മാറിയത്. ആദ്യം വിസമ്മതിച്ചെങ്കിലും കൊച്ചുമകളുടെ നിര്‍ബന്ധത്തിന് വഴങ്ങി തയ്യാറാവുകയായിരുന്നു.

പര്‍പ്പിള്‍ നിറത്തിലുള്ള പൂവ് പിടിച്ച് ചിരിച്ച് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. വളരെ സിമ്പിളായിട്ടുള്ള മെയ്ക്കപ്പാണ് മുത്തശ്ശി അണിഞ്ഞിരിക്കുന്നത്. ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി കൊണ്ടുള്ള മെയ്ക്കപ്പിന് മികച്ച പ്രശംസയാണ് ലഭിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saie (@saiebeauty)

Content Highlights: helene simon grandma model