വർഷം നൊബേൽ അടക്കം പല മേഖലകളിലും വനിതകൾ നേട്ടം കൊയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ സ്ഥനമേറ്റെടുത്തിരിക്കുന്നു. എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് എ ഡി സിങ് നിയമിതയായിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ആദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്.

എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം.

ഹർപ്രീത് സിങ് ഇപ്പോൾ എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഹർപ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ ആ ചുമതല വഹിക്കും.

1988 ലാണ് ഹർപ്രീത് എയർ ഇന്ത്യയിലെത്തുന്നത്. എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റാണ് ഹർപ്രീത് സിങ്. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹർപ്രീത് ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലേക്ക് മാറുകയായിരുന്നു.

Content Highlights:Harpreet A De Singh has been appointed as First woman CEO of Alliance Air