കോവിഡ് വ്യാപന ഭീഷണിക്കിടയിലും ഹോളി ആഘോഷം രാജ്യത്ത് നടക്കുകയാണ്. നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് പകിട്ടേകുകയാണ് ജിംനാസ്റ്റിക് താരമായ പരുള്‍ അറോറ. സാരിയുടുത്തും നിറങ്ങള്‍ വാരിയെറിഞ്ഞും മലക്കം മറിയുന്ന സ്ലോ മോഷന്‍ വീഡിയോ  വീഡിയോ ആണ് അറോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും അഭിനയിച്ച 'വാര്‍' എന്ന സിനിമയിലെ ' ജയ് ജയ് ശിവശങ്കര്‍' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Instagram (@instagram)

വീഡിയോ വളരെ പെട്ടെന്നാണ് സൈബര്‍ ലോകത്ത് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. 

ജിംനാസ്റ്റിക്‌സില്‍ ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പരുള്‍ അറോറ.

Content Highlights: Gymnast parul aroras colourful routine with gulaal goes viral netizens love it, Women