കൊച്ചി: വിവാഹവേളകളില്‍ പട്ടുസാരിയോളം തന്നെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന പകിട്ടേറും വസ്ത്രമാണ് വെഡ്ഡിങ് ഗൗണുകള്‍. ഗൗണുകളുടെ വ്യത്യസ്തമാര്‍ന്ന സൗന്ദര്യം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നു ഗൃഹലക്ഷ്മി വെഡ്ഡിങ് ഗൗണ്‍ കോണ്ടസ്റ്റ്. വിവാഹവേളയിലോ മറ്റേതെങ്കിലും വിശേഷ അവസരങ്ങളിലോ ഇഷ്ടപ്പെട്ട ഗൗണ്‍ അണിഞ്ഞ ഫോട്ടോ
grihalakshmi@mpp.co.in എന്ന ഇമെയില്‍ ഐ.ഡിയിലേക്ക് മെയില്‍ ചെയ്യൂ.
തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഗൃഹലക്ഷ്മിയുടെ ഫാഷന്‍ പേജിലും സോഷ്യല്‍ മീഡിയ പേജിലും പ്രസിദ്ധീകരിക്കും. ഒപ്പം ഡി ഐല്‍ ബ്രൈഡല്‍സ് നല്‍കുന്ന സമ്മാനങ്ങളും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086170609 എന്ന നമ്പറില്‍ വിളിക്കാം. എന്‍ട്രികള്‍ അയക്കേണ്ട അവസാനതീയതി: ഫെബ്രുവരി 5.
Content Highlights: Grihalakshmi Wedding Gown Contest