ലോക്ഡൗണ്‍ തുടങ്ങിയ ശേഷം മിക്കസമയത്തും വീടിന്റെ തൊടിയില്‍ കൃഷിപ്പണിയിലാണ് നടി നവ്യനായര്‍. സിനിമയ്ക്കും നൃത്തത്തിനുമൊപ്പം പഴയൊരു സന്തോഷം കൂടെ തിരിച്ചുപിടിച്ചതിന്റെ ആവേശമുണ്ട് നവ്യയുടെ മുഖത്ത്. എല്ലാത്തിനും സഹായിയായി മകന്‍ സായി കൃഷ്ണമേനോനും. 'ജീവിതത്തിലിതുവരെ മോന്റെ കൂടെ ഞാന്‍ ഇത്രയധികം സമയം ചെലവഴിച്ചിട്ടില്ല. അവന്‍ എപ്പോഴും എന്നോട് ഒട്ടിയൊട്ടി നില്‍ക്കുന്നു. ഞാനിവിടെ പറമ്പിലെ പണികളൊക്കെ ചെയ്യുമ്പോള്‍ കൂടെ വരുന്നു. ചോദിക്കാതെ തന്നെ എനിക്ക് നിറയെ ഉമ്മ തരുന്നു. പറമ്പില്‍ ഞാന്‍ ജോലി തീര്‍ത്തുകഴിഞ്ഞാല്‍ അവന് വിഷമമാണ്. കരിയില തീര്‍ന്നുപോയല്ലോ ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ച് കരയും.' ഈ മുഹൂര്‍ത്തങ്ങളെല്ലാം നവ്യ ചിത്രങ്ങളും വീഡിയോയുമായി പകര്‍ത്തിവെക്കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ മിക്ക വീടുകളിലുമുണ്ട് ഇതുപോലെ രസകരവും വ്യത്യസ്തവുമായ കാഴ്ചകള്‍. എല്ലായിടത്തും അമ്മമാരാണ് താരങ്ങളാവുന്നതും. നടി ആശാ ശരത്തിന്റെ വീട്ടില്‍ ഇപ്പോള്‍ നൃത്തത്തിന്റെ മേളമാണ്. അമ്മ കലാമണ്ഡലം സുമതിയുടെ ശിക്ഷണത്തില്‍ ആശ കൂടുതല്‍ നൃത്തം പഠിക്കുന്നു. കൂടെയുണ്ട് മകള്‍ ഉത്തരയും.' അമ്മയെ ഒരുപാട് കാലത്തിനുശേഷമാണ് ഇതുപോലെ അടുത്ത് കിട്ടുന്നത്. പരമാവധി സമയം അമ്മയ്ക്കൊപ്പം നൃത്തം പരിശീലിക്കുന്നു. അതുപോലെ ഒരുപാട് കാലത്തിനുശേഷമാണ് പാചകത്തിനുവേണ്ടി ഇത്രയധികം സമയം ചെലവിടുന്നത്. മകളും പാചകത്തിലേക്ക് വന്നുതുടങ്ങി.' അമ്മയുടെ വേഷത്തില്‍ ആശ ശരത്തും ഹാപ്പിയാണ്.
കേരളത്തിലെ വീട്ടിനകത്തെല്ലാം ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുന്നു. ഭര്‍ത്താവിനിപ്പോള്‍ പഴയ ശൗര്യമൊന്നുമില്ല. അടുക്കളപ്പണി മുതല്‍ വീട് ക്ലീനിങ്ങിനുവരെ സഹായവുമായി കക്ഷി സേവന സന്നദ്ധനാണ്. മക്കളാവട്ടെ പാചകപരീക്ഷണത്തില്‍ മികച്ച സഹായികളും. പരിഭവമില്ല, പരാതികളില്ല. കിട്ടിയ അവസരമാവട്ടെ, വീട്ടമ്മമാരെല്ലാം സര്‍ഗാത്മകമായി ഉപയോഗിക്കുന്നു. അവരുടെ ഉള്ളില്‍നിന്ന് കഥയും കവിതയും പുറത്തുചാടുന്നു. ഒപ്പം ടിക് ടോക്കിലെ പരീക്ഷണങ്ങള്‍, ഫെയ്സ്ബുക്ക് പാചകഗ്രൂപ്പുകളിലെ റെസിപ്പി പോസ്റ്റിങ്, കൂടുംബാംഗങ്ങളുടെ വാട്സ് അപ്പ് ഗ്രൂപ്പില്‍ അഭിനയപ്രകടനം, ഓണ്‍ലൈന്‍ ഗെയിമുകളിലെ ഉശിരന്‍ മത്സരം. മിക്കപ്പോഴും മക്കളെ കടത്തിവെട്ടുന്നുണ്ട് അമ്മമാരുടെ പ്രകടനങ്ങള്‍.
രസകരമായ ഈ മാറ്റങ്ങളെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഗൃഹലക്ഷ്മി മാസിക അമ്മമാര്‍ക്ക് അവസരമൊരുക്കുകയാണ്. 'ലോക്ഡൗണ്‍ മാം' മത്സരത്തില്‍ പങ്കെടുത്ത് നിങ്ങളുടെ വീട്ടിലുണ്ടായ രസകരവും വ്യത്യസ്തവുമായ ലോക്ഡൗണ്‍ അനുഭവങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ എടുത്ത് 7561099000 എന്ന നമ്പറിലേക്ക് വാട്സ് അപ്പ് ചെയ്താല്‍ മതി. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് എന്‍ട്രികള്‍ക്ക് വീഡിയെം നല്‍കുന്ന നാല് ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ സമ്മാനവും കിട്ടും. തിരഞ്ഞെടുക്കപ്പെടുന്നവ അടുത്ത ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ് . അപ്പോള്‍ വൈകണ്ട, എന്‍ട്രികള്‍ അയച്ചോളൂ. നാടറിയട്ടെ നമ്മുടെ വീട്ടുവിശേഷം.
Content Highlights: Grihalakshmi Lock Down Mom Context