'മാറുമറയ്ക്കാനുള്ള അവകാശം സമരംചെയ്തു നേടിയെടുത്തവരാണ് മലയാളിസ്ത്രീകള്‍. അവരോടാണ്  സമൂഹം കാലുമറയ്ക്കൂ എന്ന് ആവശ്യപ്പെടുന്നതെന്നോര്‍ക്കുക. തുറന്ന മാറിന്റെ നഗ്‌നത അശ്ലീലമായതുകൊണ്ടല്ല മാറുമറയ്ക്കാനായി അവര്‍ പോരാടിയത്. മറിച്ച്, ജാതിമേല്‍ക്കോയ്മയ്ക്കുമേലുള്ള പ്രഹരമായിരുന്നു ആ വിപ്ലവം.

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യുവനടിയുടെ ഷോര്‍ട്‌സണിഞ്ഞ കാലുകള്‍കണ്ട് വേദനിക്കുന്ന സദാചാരവാദികള്‍ കാലങ്ങള്‍ക്കപ്പുറമുള്ള നമ്മുടെ വിഖ്യാതസിനിമകള്‍ കാണണം. അവളുടെ രാവുകളും ചെമ്മീനും ഉള്‍പ്പെടെയുള്ള സിനിമകള്‍. തുടയോളം ഇറക്കമുള്ള ഷര്‍ട്ട് മാത്രമണിഞ്ഞ് സിനിമാ പോസ്റ്ററുകളില്‍ സീമ നിറഞ്ഞുനിന്ന കാലം. വെട്ടിയിറക്കിയ ബ്ലൗസണിഞ്ഞ് പൊക്കിള്‍ച്ചുഴിക്കുതാഴെ ലുങ്കിചുറ്റി കറുത്തമ്മ പരീക്കുട്ടിയെ പ്രേമിച്ച കാലം. നഗ്‌നത പാപമാണെന്ന സദാചാരനിയമാവലികള്‍ അന്നൊന്നും ഇത്രത്തോളം ഉയര്‍ന്നുകേട്ടില്ല. നമ്മള്‍ കാല്‍വെക്കുന്നത് മുന്നോട്ടോ പിറകോട്ടോയെന്ന് അപ്പോള്‍ മനസ്സിലാവും.'

പുതിയ ലക്കം ഗൃഹലക്ഷ്മി കവര്‍‌സ്റ്റോറി, കാലിനെ ആര്‍ക്കാണ് പേടി? #WeHaveLegs

Content Highlights: Grihalakshmi campaign WeHaveLegs