കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇതിനിടെ ഹൃദയഭേദകമായ ഈ കാഴ്ച്ചകളില്‍ വേദന രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകഗ്രേറ്റ ത്യുന്‍ബെ

ട്വിറ്ററിലൂടെയാണ് ഗ്രേറ്റ ഇക്കാര്യം വ്യക്തമാക്കിയത്. ''ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായവുമായി മുന്നോട്ട് വരണമെന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന സ്‌കൈ ന്യൂസിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

നിരവധി പ്രമുഖര്‍ ഗ്രേറ്റയുടെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത്  240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേര്‍ ശനിയാഴ്ച മരിച്ചു

Content Hihlights: Greta thunberg about covid situation in india