അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് ഏർപ്പെടുത്തിയ 'വുമൺ ഇൻ ലീഡർഷിപ്' പുരസ്കാരം കൈറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകയും മാനേജിങ്ങ്  ഡയറക്ടറുമായ ക്ലെയർ സി ജോണിന് ലഭിച്ചു.

 വിദ്യാഭ്യാസ-സാമൂഹിക- സ്ത്രീ ശാക്തീകരണ രംഗത്ത് കൈറ്റ്സ് ഫൗണ്ടേഷൻ വഹിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങളെ മുൻനിർത്തി കൈറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനാണ്  അവാർഡ്

സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ച കഴിവുതെളിയിച്ച 15 പേർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.