ഷ്യന്‍ സര്‍ജനും കവിയും എഴുത്തുകാരിയുമായ ഡോ. വേര ഗെഡ്‌റോയിറ്റ്‌സിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഡോ. വേരയുടെ 151-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഗൂഗില്‍ ഡൂഡില്‍ റഷ്യയിലെ ആദ്യ വനിതാ മിലിട്ടറി സര്‍ജനെ അനുസ്മരിക്കുന്നത്. റഷ്യയിലെ സര്‍ജറി വിഭാഗത്തിലെ ആദ്യ വനിതാ പ്രൊഫസറും, റഷ്യന്‍ രാജകുടുംബത്തില്‍ സേവനമനുഷ്ടിച്ച ആദ്യ വനിതാ ഡോക്ടറും ഡോ. വേരയാണ്. യുദ്ധമുഖങ്ങളില്‍ പരിക്കേറ്റ നിരവധിപ്പേരെ ജീവിത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഡോക്ടര്‍ക്ക് സാധിച്ചു.

women'നന്ദി വേര ഗെഡ്‌റോയിറ്റ്‌സ്‌, നേരിടേണ്ടി വന്ന പ്രതിസന്ധികളെ മറികടന്ന് വൈദ്യശാസ്ത്രലോകത്തെ മുന്നോട്ട് നയിച്ചതിന്' ഗൂഗിള്‍ ഡൂഡില്‍ ഡോ.വേരയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് കുറിക്കുന്നത് ഇങ്ങനെ. 

1970- ല്‍ ലിഥുവേനിയന്‍ രാജവംശത്തിലാണ് ഡോ. വേര ഇഗ്നറ്റെവ്‌ന ഗെഡ്‌റോയിറ്റ്‌സ്‌ ജനിച്ചത്. റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അവര്‍. കൗമാരത്തില്‍ തന്നെ വൈദ്യശാസ്ത്രം പഠിക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് വേര പോയി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരിച്ച് റഷ്യയില്‍ എത്തുകയും ഒരു ഫാക്ടറി ആശുപത്രിയില്‍ സര്‍ജനായി തന്റെ സേവനം ആരംഭിക്കുകയും ചെയ്തു. 

1904-ല്‍ റഷ്യന്‍ ജപ്പാന്‍ യുദ്ധകാലത്ത് ഒരു റെഡ്‌ക്രോസ് ഹോസ്പിറ്റല്‍ ട്രെയിനില്‍ സര്‍ജനായി സേവനമനുഷ്ടിച്ചിരുന്നു. യുദ്ധഭീക്ഷണികള്‍ക്കിടയില്‍ പരിക്കേറ്റവര്‍ക്കുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ സര്‍ജറികള്‍ പോലും ഡോ.വേര വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് ചരിത്രം. അതും ഒരു ട്രെയിന്‍ ബോഗി ഓപ്പറേഷന്‍ റൂമാക്കി മാറ്റി. അന്ന് ഡോ. വേര സ്വീകരിച്ച ചികിത്സാ മാര്‍ഗങ്ങള്‍ റഷ്യന്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത് അംഗീകരിച്ചു. പിന്നീട് ഡോ. വേര റഷ്യന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക സര്‍ജനായി പ്രവര്‍ത്തിച്ചു. 1929 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കീവില്‍ പ്രൊഫസറായും സേവനം ചെയ്തു.

ധാരാളം വൈദ്യശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളും ഡോ. വേര പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ധാരാളം കവിതകളും. 1904 ല്‍ യുദ്ധമുഖത്ത് നേരിട്ട അനുഭവങ്ങളെ ഉള്‍പ്പെടുത്തി 'ലൈഫ്' എന്ന ആത്മകഥാപരമായ പുസ്തകവും പുറത്തിറക്കി.

Content Highlights: Google Doodle Honours Russia's First Female Military Surgeon