പാമ്പിനെ ഭയത്തോടെ സമീപിക്കുന്നവരാണ് ഏറെയും. പാമ്പിനരികിൽ പോലും പോകാൻ ഭയമുള്ളവരുണ്ട്. ഇതിനിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ഒരു പാമ്പും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ. ഇവിടെ പെൺകുട്ടിയുടെ മടിത്തട്ടിലാണ് പാമ്പിരിക്കുന്നത്. 

ഒരു കൈയിൽ മൊബൈൽ ഫോണുമായി ഇരിക്കുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. പെൺകുട്ടിയുടെ മടിത്തട്ടിൽ കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനേയും കാണാം. ഇരുപ‌തടിയോളമുള്ള പാമ്പാണ് പെൺകുട്ടിയുടെ മടിയിൽ തലവച്ച് കിടക്കുന്നത്. 

ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോ ആണ് ഇതെന്നാണ് വിവരം. പാമ്പ് നീങ്ങിക്കൊണ്ടിരിക്കുന്നതും പെൺകുട്ടി യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ മൊബൈൽ നോക്കിക്കൊണ്ടിരിക്കുന്നതും കാണാം.

വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് അധികം വൈകാതെ തന്നെ വൈറലാവുകയും ചെയ്തു. ഇതിനകം മുപ്പത്തിയാറ് മില്യണിൽ പരം പേരാണ് വീഡിയോ കണ്ടത്. പലരും പെൺകുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 

പാമ്പിനെ സംബന്ധിച്ചിടത്തോളം ഇര എന്ന കണ്ണോടെ മാത്രമേ കാണാൻ കഴിയൂ എന്നും മനുഷ്യരെപ്പോലെ വികാരങ്ങളില്ലാത്തവ ആണ് അതെന്ന് ചിന്തിച്ചാൽ നല്ലത് എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Giant python sleeps on girl’s lap viral video