കോവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ ഭയത്തിന്റേയും മരണത്തിന്റെയും നിഴലിലേക്ക് ഓരോ ദിവസവും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. രോഗികളും മരണസംഖ്യയും ഉയരുമ്പോഴും കൊറോണക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്നവരാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍. രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന അവരുടെ സേവനത്തെ എത്ര വാഴ്ത്തിയാലും മതിയാവില്ല. ഗുജറാത്തില്‍ കൊറോണ രോഗികളെ പരിചരിക്കുന്ന ഒരു ആരോഗ്യപ്രവര്‍ത്തകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

നാന്‍സി ആയെസ മിസ്ത്രി എന്ന യുവ നഴ്‌സിന്റെ ചിത്രങ്ങളാണ് എ.എന്‍ഐ പുറത്തു വിട്ടത്. എന്നാല്‍ തന്റെ ആരോഗ്യം മറന്ന് കോഴിഡ് രോഗികളെ പരിചരിക്കുന്ന നാന്‍സി നാല് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. 

സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് അവര്‍ പരിചരിക്കുന്നത്. 'നഴ്‌സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്.'- നാന്‍സി എ.എന്‍ഐയോട് പറയുന്നു. റമദാന്‍നോമ്പ് കാലമായതിനാല്‍ നാന്‍സി ദിവസം മുഴുവന്‍ ഭക്ഷണം പോലും കഴിക്കാതെയാണ് തന്റെ ജോലി ചെയ്യുന്നത്.

Content Highlights: four month pregnant nurse treating corona patients while keeping fast