സ്‌പോര്‍ട്‌സ് ഇല്ലസ്ട്രേറ്റഡ് മാഗസിന്റെ സ്വിംസ്യൂട്ട് ലക്കത്തില്‍ മോഡലാണ് ഈ സുന്ദരി. ബ്രസീല്‍ സ്വദേശിനിയായ 23 കാരി വാലന്റീന സാമ്പയോ. മാഗസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍. ആദ്യമായാണ് സ്‌പോര്‍ട്‌സ് ഇല്ലസ്ട്രേറ്റഡ് മാഗസിന്‍ ഇത്തരത്തില്‍ ഒരു ചുവടുവയ്പ് നടത്തുന്നത്. 

'വലിയ അത്ഭുതമാണ് തോന്നുന്നത് ഒപ്പം ആദരിക്കപ്പെട്ട ഫീലിങും.' ഇതേപറ്റി വാലന്റീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. ഫോട്ടോഷൂട്ടിന്റെ മനോഹരമായ ചിത്രവും ഒപ്പം തന്റെ ജീവിതകഥയും വാലന്റീന പങ്കുവച്ചിട്ടുണ്ട്. 

'നോര്‍ത്തേണ്‍ ബ്രസീലിലെ ഒരു മത്സ്യബന്ധന ഗ്രാമത്തിലാണ് തന്റെ ജനനനം. ബ്രസീല്‍ മനോഹരമായ ഒരു രാജ്യമാണ്. എന്നാല്‍ ട്രാന്‍സ് വ്യക്തികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവിടെ വളരെയേറെയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

I am excited and honored to be part of the iconic Sports Illustrated Swimsuit Issue. The team at SI has created yet another groundbreaking issue by bringing together a diverse set of multitalented, beautiful women in a creative and dignified way. I was born trans in a remote, humble fishing village in northern Brazil. Brazil is a beautiful country, but it also hosts the highest number of violent crimes and murders against the trans community in the world—three times that of the U.S. Being trans usually means facing closed doors to peoples’ hearts and minds. We face snickers, insults, fearful reactions and physical violations just for existing. Our options for growing up in a loving and accepting family, having a fruitful experience at school or finding dignified work are unimaginably limited and challenging. 💜🧡💛❤️💚

A post shared by Valentina Sampaio (@valentts) on

ഒരു ട്രാന്‍സ് ആവുക എന്നാല്‍ പ്രിയപ്പെട്ട ആളുകളുടെ ഹൃദയത്തില്‍ നിന്ന് എന്നന്നേക്കുമായി പുറത്താകുക എന്നുകൂടിയാണ്. നിലനില്‍പിനായി അവഹേളനങ്ങളും അതിക്രമങ്ങളും ധാരാളം സഹിക്കേണ്ടി വരും. ഭയന്ന് വിറച്ച് ജീവിക്കേണ്ടി വരും. വളരാനും പഠിക്കാനും നല്ല ജോലി നേടാനും കുടുംബത്തിന്റെ അംഗീകാരം നേടാനുമുള്ള ഞങ്ങളുടെ സാധ്യതകള്‍ വളരെ കുറവും പ്രയാസമേറിയവയുമാണ്.' വാലന്റീന കുറിക്കുന്നു. 

വിക്ടോറിയ സീക്രട്ട് ബ്രാന്‍ഡിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും വാലന്റീനയായിരുന്നു. വോഗ് മാഗസിന്‍ തായ്‌വാന്‍ എഡിഷന്‍, എലെ മാഗസിന്‍ ഫ്രാന്‍സ് എഡിഷന്‍ എന്നിവയുടെ കവര്‍ മോഡലായിട്ടുണ്ട് ഇവര്‍.

Content Highlights: first transgender model to feature in the Sports Illustrated Swimsuit issue