ഫെയ്‌സ്ബുക്കില്‍ യാത്ര പറഞ്ഞ് ഡോക്ടര്‍ മനീഷ കോവിഡിന് കീഴടങ്ങി

'ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ചിലപ്പോള്‍ ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാനായെന്ന് വരില്ല.' ഇങ്ങനെ ഫെയ്‌സ്ബുക്കില്‍ കുറിച്ചാണ് ഡോക്ടര്‍ മനീഷ ജാദവ് ഈ ലോകത്തോട് വിട പറഞ്ഞത്. കോവിഡിനോട് പോരാടിയാണ് ഡോക്ടര്‍ മരണത്തെ വരിച്ചത്. ശനിയാഴ്ച്ചയാണ് മനീഷ ഇത്തരത്തില്‍ ഫെയസ്ബുക്ക് പോസ്റ്റിട്ടത്. തിങ്കളാഴ്ച്ച ഇവര്‍ മരണമടഞ്ഞു

മഹാരാഷ്ട്രയിലെ സേവരി ടിബി ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറാണ്  അമ്പത്തൊന്നുകാരി മനീഷ.

മനീഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചിലപ്പോള്‍ ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും. ഇവിടെ വെച്ച് നിങ്ങളെ ഇനി കാണാന്‍ സാധിച്ചെന്ന് വരില്ല. ശരീരമാണ് മരിക്കുന്നത് ആത്മാവല്ല.ആത്മാവ് അജയ്യനാണ്.

രോഗികളെ പരിചരിക്കുന്നതിനോടൊപ്പം ഹോസ്പിറ്റലിലെ ഭരണനിര്‍വഹണകാര്യങ്ങളിലും അതീവ നിപുണയായിരുന്നു മനീഷ

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 18000 ഡോക്ടര്‍മാക്ക് കോവിഡ് ബാധിച്ചു ഇതില്‍ 168 പേര്‍ മരണപ്പെട്ടു.

Content Highlights: Maharastra Doctor dies of Covid after saying goodbye on Facebook