കടലുണ്ടി: ഇടതുകൈകൊണ്ട് മോഹൻലാൽ, വലതുകൈകൊണ്ട് മമ്മൂട്ടി, ചുണ്ടുകൊണ്ട് ബ്രഷ് പിടിച്ച് ഫാബ്രിക്‌ പെയ്ന്റാൽ കുഞ്ചാക്കോ ബോബൻ. വിസ്മയം തീർക്കുകയാണ് വടക്കുമ്പാട് ദേവദാസന്റെ മകൾ ഇരുപത്തിമൂന്നുകാരി പുഴയ്ക്കൽ ദിൽഷ.

ചിത്രകല പഠിക്കാതെയുള്ള ദിൽഷയുടെ വര ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.

മണ്ണൂർ നോർത്ത് എ.യു.പി. സ്കൂളിൽ പഠിക്കുമ്പോഴാണ് ചിത്രകലയെ പ്രണയിച്ച് തുടങ്ങിയത്. ലോക്‌ഡൗൺ സമയത്ത് കിട്ടിയ ഒഴിവുവേളകളിലാണ് ദിൽഷ ഒരേ സമയം ഇരുകൈകളും ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ തുടങ്ങിയത്.

പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, കാവ്യാ മാധവൻ, സുരേഷ് ഗോപി, ജയറാം തുടങ്ങി ഒട്ടുമിക്ക സിനിമാതാരങ്ങളെയും വരച്ചു. ഇവരെല്ലാം വടക്കുമ്പാട്ടെ വാടകവീട്ടിലെ ചുമരിൽ നിറഞ്ഞുനിൽക്കുകയാണ്. ഓട്ടോ തൊഴിലാളിയായ ദേവദാസന്റെ രണ്ട് പെൺമക്കളിൽ മൂത്തയാളാണ് ദിൽഷ. സഹോദരി: ദിൽന. അമ്മ: സജിത.

Content Highlights: dilsha drawing, mammootty mohanlal drawing