സമൂഹത്തിന്റെ  പല പിന്തിരിപ്പിന്‍ ചിന്താഗതികള്‍ക്കും ഒരു മാറ്റം വേണമെന്ന ലക്ഷ്യത്തോടെ വനിത ശിശു ക്ഷേമ വകുപ്പിന്റെ നിരവധി കാമ്പയിനുകൾ നടത്തിയിരുന്നു. ശ്രദ്ധേയമായ വീഡിയോകളിലൂടെയായിരുന്നു ബോധവത്കരണശ്രമം. എല്ലാത്തിനും വന്‍ കൈയടിയാണ് ജനം നല്‍കിയത്. അവസാനം ഇറങ്ങിയ പുതിയ വീഡിയോയും ഇത്തരത്തിൽ  ശ്രദ്ധ നേടുകയാണ്.

വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്ത്വമല്ലെന്ന് വിളിച്ച് പറയുന്നതാണ് പുതിയ കാമ്പയിൻ. പുരുഷന്‍മാര്‍ വീട്ടുജോലികള്‍ ചെയ്യുന്നത് ഔദാര്യമല്ല മറിച്ച് അത് അവരുടെ  ഉത്തരവാദിത്ത്വമാണെന്നാണ് വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പ് ചാറ്റിന്റെ രൂപത്തിലാണ് വീഡിയോ. വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചര്‍ച്ച വിഷയമായി തീരുകയും ചെയ്തു. നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചു.

Content Highlights: Department of Women and Child Development New video