മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് വൃക്കമാറ്റിവെക്കാന്‍ ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ 15 ലക്ഷം രൂപ നല്‍കി. ബാല പ്രജാപതി എന്ന യുവതിക്കാണ് സഹായഹസ്തവുമായി ദീപിക ഓടിയെത്തിയത്. ദീപിക നായികയായെത്തിയ ആസിഡ് ആക്രമണത്തിന്റ ഇരകളുടെ കഥ പറഞ്ഞ ഛപാക് എന്ന സിനിമയില്‍ അവരുടെ സഹതാരമായിരുന്നു ബാല. 

16 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവാകുക. ബാലയുടെ അവസ്ഥ അറിഞ്ഞ ദീപിക ഇതില്‍ 15 ലക്ഷം രൂപയും അവര്‍ക്കു നല്‍കുകയായിരുന്നു. 
പണം സ്വരൂപിക്കുന്ന ഓണ്‍ലൈന്‍ വേദിയായ ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. രണ്ടുതവണയായാണ് താരം പണം കൈമാറിയതെന്ന് ഛനവ് ഫൗണ്ടേഷന്റെ അമരക്കാരിലൊരാളായ ആശിഷ് കുമാര്‍ പറഞ്ഞു. 

ദീപിക അഭിനയിച്ച ആറുസിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Content highlights: deepika padukone donates 15 lakhs for acid attack survivors kidney transplant