രു ലക്ഷത്തിലധികം സ്ത്രീകളുടെ കൃത്രിമ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നതായി സെന്‍സിറ്റി എന്ന ഇന്റലിജന്‍സ് കമ്പനി കണ്ടെത്തി. മുഴുവന്‍ വസ്ത്രവും ധരിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ സാധാരണ ഫോട്ടോകള്‍ തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നഗ്നചിത്രങ്ങളാക്കി മാറ്റുന്നത്. ഇത്തരം ചിത്രങ്ങള്‍ ടെലഗ്രാംപോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കൈമാറപ്പെടുന്നതായാണ് ഈ പഠനവുമായി ബന്ധപ്പെട്ട് ബിബിസിയുടെ റിപ്പോര്‍ട്ട്. 

ഡീപ് ഫേക്ക് ബോട്ട് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് തിരിച്ചറിയാനാവാത്ത വിധം ഫോട്ടോകള്‍ ഇങ്ങനെ മാറ്റിമറിക്കുന്നതെന്നും സെന്‍സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോട്ടോയില്‍ നിന്ന് മാത്രമല്ല വീഡിയോയില്‍ നിന്നും ആളുകളുടെ മുഖവും ധരിച്ച വസ്ത്രങ്ങളുമെല്ലാം കൃത്രിമമാണെന്ന് തോന്നാത്ത വിധം ഈ സംവിധാനത്തിലൂടെ മാറ്റാം. നഗ്നവീഡിയോകളും മറ്റും കൃത്രിമമായി ഉണ്ടാക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്ന് സാനിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ജോര്‍ജിയോ പട്രിനി പറയുന്നു. 

റഷ്യയിലും മറ്റും വ്യാപകമായി ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യാനായും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. 

2019 ല്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് ഡീപ്പ്‌ന്യൂഡ് എന്ന ആപ്പ് സ്ത്രീകളുടെ ചിത്രങ്ങള്‍ സെക്കന്‍ഡുകള്‍ കൊണ്ട് നഗ്നചിത്രമാക്കി മാറ്റാന്‍ പറ്റുന്നതായിരുന്നു എന്നാണ്.  ഈ ആപ്പ് പുരുഷന്മാരുടെ ചിത്രത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല, സ്ത്രീകളുടെ ചിത്രം മാത്രമേ എഡിറ്റു ചെയ്യാനാവൂ. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ആപ്പ് നിര്‍മാതാക്കള്‍ പിന്നീട് പിന്‍വലിച്ചിരുന്നു.

Content Highlights: deepfake bot technology has turned photos of thousands of women into fake nudes