ബാലുശ്ശേരി: 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട വനിതകളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെക്കാള്‍ വന്‍വര്‍ധന.

സംസ്ഥാനത്താകെ 1951table സ്ത്രീകളാണ് ഇനിയുള്ള മൂന്നുവര്‍ഷം പാര്‍ട്ടിയുടെ അടിസ്ഥാനഘടകത്തിന്റെ ചുക്കാന്‍പിടിക്കുക. ആകെയുള്ള 35,179 ബ്രാഞ്ചുകളില്‍ വനിതാ അംഗങ്ങളുടെ എണ്ണം 1,04,093 ആണ്.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 345 പേര്‍. ഫറോക്ക് ഏരിയയില്‍മാത്രം 47 പേരുണ്ട്.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാലുവര്‍ഷം മുമ്പുനടന്ന സമ്മേളനത്തില്‍ പല ജില്ലകളിലും വളരെക്കുറഞ്ഞ വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായത്. കോഴിക്കോട് 111-ല്‍ നിന്ന് 345 ആയാണ് വര്‍ധന.

കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ച് സെക്രട്ടറിയായ പത്തൊമ്പതുകാരി എസ്. ശുഭലക്ഷ്മിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി.

Content highlights: cpim branch secretary number of women increased this time