ര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ 'നൈസാ'യി കൈകാര്യം ചെയ്യുന്ന ഭാര്യ. മന്‍സി ജെയ്ന്‍ സംവിധാനം ചെയ്ത ചുരി എന്ന ഹ്രസ്വചിത്രത്തിന്റെ
പ്രമേയത്തെ ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം.

ഭര്‍ത്താവിന്റെയോ, ഭാര്യയുടെയോ വിവാഹേതര ബന്ധത്തെ കുറിച്ച് അറിയുമ്പോള്‍ സാധാരണ രീതിയില്‍ വീട്ടിലുണ്ടാകുന്ന പൊട്ടിത്തെറികളൊന്നും ചുരിയില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം കൈയോടെ പിടികൂടുന്ന ഭാര്യ ആ സാഹചര്യത്തെ മനോധൈര്യം കൈവിടാതെ ലളിതമായി കൈകാര്യം ചെയ്യുന്നത് ചെറുചിരിയോടെയല്ലാതെ കണ്ടുതീര്‍ക്കാനാകില്ല. 

ഒന്നിലധികം പങ്കാളികള്‍ പുരുഷന് മാത്രമേ ആകാവൂ എന്ന് വിശ്വസിക്കുന്ന ഒരു ശരാശരി പുരുഷന് നേരെയും ഈ ചെറുചിത്രം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 

അനുരാഗ് കശ്യപ്, ടിസ്‌ക ചോപ്ര, സുര്‍വീന്‍ ചൗള എന്നിവര്‍ മികച്ച പ്രകടനമാണ് ചുരിയില്‍ കാഴ്ചവെച്ചിരിക്കുന്നത്.

Content Highlights: Chhuri, Relationship, Extramarital affairs