തേഞ്ഞിപ്പലം: ഹര്‍ത്താലിനെ തോല്‍പ്പിക്കാന്‍ രണ്ടു വനിതാ ജീവനക്കാര്‍ 11 കിലോമീറ്റര്‍ നടന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. ഭരണകാര്യാലയത്തില്‍ സെക്ഷന്‍ ഓഫീസറായ സി. പ്രവീണയും അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ വിദ്യാ ചന്ദ്രശേഖരനുമാണ് ഫാറൂഖ് കോളേജില്‍നിന്ന് സര്‍വകലാശാലയിലേക്ക് നടന്നെത്തിയത്.

സാധാരണ ഇവര്‍ ബസിലാണ് വരാറ്. വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍തന്നെ നടന്നുപോകുന്നകാര്യം ഉറപ്പിച്ചിരുന്നു. രാവിലെ എട്ടേകാലിന് വീട്ടില്‍നിന്നിറങ്ങി. പത്തുമണിയോടെ ഓഫീസിലെത്തി. തിരിച്ച് വീട്ടിലേക്കും നടന്നുതന്നെയാണ് പോയത്.

content highlights: calicut university employees reaches office by foot on hartal day