വിവാഹങ്ങൾ പലയിടങ്ങളിൽ പലരീതികളിലാണ് നടത്താറുള്ളത്. ചിലയിടങ്ങളിൽ ദിവസങ്ങളോളം നീണ്ട ചടങ്ങുകളുമുണ്ടാവും. മാനസികമായും ശാരീരികമായും സമ്മർദത്തിലൂടെ കടന്നുപോവുന്ന ദിനങ്ങളായിരിക്കുമവ. അതു വ്യക്തമാക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീഴുന്ന വധുവാണ് വീഡിയോയിലുള്ളത്. 

യുഎസിലെ മിനെസോട്ടയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ ലിന്യാ കൊളെൻ‍ഡാ ഡാർനെലിന്റെ വിവാഹ ചടങ്ങുകൾക്കിടെയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഫ്ളോറിഡ സ്വദേശിയായ ജാക്സണാണ് ലിന്യായുടെ വരൻ. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ജാക്സണിന്റെ കൈകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു വധു. 

ചടങ്ങുകൾ നടക്കുമ്പോൾ തന്നെ വരനോട് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ലിന്യാ പറഞ്ഞിരുന്നു. എന്നാൽ ജാക്സൺ കാര്യമാക്കിയില്ല. ലിന്യാ കുഴഞ്ഞ് ശരീരത്തിലേക്ക് ചാഞ്ഞപ്പോൾ മാത്രമാണ് വരനും ചുറ്റുനിന്നവർക്കും കാര്യം മനസ്സിലായത്. 

തളർന്നുപോയതിന്റെ കാര്യവും ലിന്യാ പിന്നീട് വ്യക്തമാക്കി. വിവാഹദിവസത്തെ തിരക്കുകൾ മൂലം തനിക്ക് വേണ്ടവിധം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതുമൂലം നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്നും അതാണ് കുഴഞ്ഞുവീഴാൻ ഇടയാക്കിയതെന്നും ലിന്യാ പറഞ്ഞു.

Content Highlights: Bride faints on groom, viral video, viral wedding video, bridal videos