ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് ദുഷ്‌ക്കരമായ പാതയും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുയാണ് കരീന ഒലിയനി എന്ന ബ്രസീലിയന്‍ യുവതി. 1187 ഡിഗ്രിയില്‍ തിളച്ചുമറിയുന്ന ലാവ തടാകം മറികടന്ന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കരീന. ഏത്യോപയിലെ എര്‍ട്ട അല്ലേ എന്ന അഗ്നിപര്‍വത തടാകമാണ് മുറിച്ച് കടന്നിരിക്കുന്നത്. ലാവ തടാകത്തിന് കുറുകെ വലിച്ചു കെട്ടിയ ലോഹകയറിലൂടെയാണ് തടാകം മുറിച്ച് കടന്നത്. 100,58 മീറ്റര്‍ ദൂരമാണ് കരീന സഞ്ചരിച്ചത്. 

ആഫ്രിക്കയിലെ അപകടം പിടിച്ച ഇവിടേക്ക് സാഹസിക സഞ്ചാരികള്‍ എത്താറുണ്ട്. പരിചയസമ്പന്നരായ ഗൈഡിനൊപ്പം മാത്രമേ ഇവിടേക്ക് ട്രെക്കിങ്ങ് അനുവദിക്കുകയുള്ളു.

നിരവധി സാഹസിക ബഹുമതികള്‍ നേടിയ കരിനയെ ഈ സാഹസത്തില്‍ നിന്ന് പിന്മാറാന്‍ നിരവധി പേര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ സാഹസികത ഇഷ്ടപ്പെടുന്ന കരീന ഇത് വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.

Content Highlights: Brazilian wildlife adventurer traverses lava lake