അഭിനയത്തില്‍ തന്റേതായ വ്യക്തിത്ത്വം നിലനിര്‍ത്തുന്ന നടിയാണ് ഭൂമി പട്‌നേക്കര്‍. സമൂഹമാധ്യങ്ങളിലും താരം സജീവമാണ്.സുസ്ഥിര ജീവിതത്തിന് താന്‍ പിന്തുടരുന്ന ചില എളുപ്പ  വഴികള്‍ ആരാധകരോട് പങ്കുവെയ്ക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം റീല്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യാത്രകളില്‍ സ്വന്തമായി കുപ്പി കരുതാം, പുനരുപയോഗത്തിന് സാധ്യമായ സ്‌ട്രോ, സ്പൂണ്‍, പ്ലേറ്റ് എന്നിവ കൈയ്യില്‍ കരുതുന്നു. പ്ലാസ്റ്റിക്ക് ഉത്പനങ്ങളോട് പരമാവധി നോ പറഞ്ഞിരിക്കുകയാണ് താരം.

താരത്തിന്റെ റീല്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരങ്ങളുടെ ഇത്തരം ജീവിത ശൈലി ബാക്കിയുള്ളവര്‍ക്ക് മാതൃകയാണെന്ന് ആരാധകര്‍ പറയുന്നു. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

Content Highlights; Bhumi padnekar about sustainable living