ഇക്കഴിഞ്ഞ 63ാമത് ഗ്രാമി അവാര്‍ഡ് നിശ ഗായിക ബിയോണ്‍സിന് ചരിത്ര നേട്ടം സമ്മാനിച്ചിരിക്കുകയാണ്.ബ്ലാക്ക് പരേഡിന് ലഭിച്ച അവാര്‍ഡോടു കൂടി മൊത്തം 28 ഗ്രാമി അവാര്‍ഡുകളാണ് ബിയോണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവും അധികം ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കുന്ന ഗായികയായി ബിയോണ്‍സ് മാറിയിരിക്കുകയാണ്. 27 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആലിസണ്‍ ക്രാസിന്റെ റെക്കോഡാണ് ബിയോണ്‍സ് തകര്‍ത്തത്.

ട്രവര്‍ നോവയുടെ സംഗീത പരിപാടിയോടു കൂടി പരിപാടി ആരംഭിക്കുകയായിരുന്നു 2021ല്‍ ഇതുവരെ നടന്ന ഏറ്റവും വലിയ പരിപാടിയാണ് ഗ്രാമിയുടെ അവാര്‍ഡ് ദാന ചടങ്ങ്.

ബില്ലി എല്ലിഷിന്റെ എവരിതിങ്ങ് ഐ വാണ്ടഡിനാണ്് റെക്കോഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം.

Content Highlights: Beyonce breaks record for most Grammy wins in history by a singer and a woman