ത്സമയ വാര്‍ത്താ അവതരണത്തിന് ശേഷം അവതാരക പോയത് പ്രസവമുറിയിലേക്ക്. ബി ബി സിയിലെ വാര്‍ത്താ അവതാരകയായ വിക്ടോറിയ ഫ്രിറ്റ്‌സാണ് വാര്‍ത്താ അവതരണത്തിനു 'ഇടവേള' നല്‍കി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

victoria 2
വിക്ടോറിയ വാര്‍ത്താ അവതരണത്തിനിടെ

ബി ബി സി ബ്രേക്ക്ഫാസ്റ്റിലെ ബിസിനസ് വാര്‍ത്തകളുടെ അവതാരകയാണ് വിക്ടോറിയ. ചൊവ്വാഴ്ച രാവിലെ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു വിക്ടോറിയക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് ജോലി പൂര്‍ത്തിയാക്കിയ ശേഷം സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ആശുപത്രിയിലെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം, ബിസിനസ് വാര്‍ത്തകള്‍ അവതരിപ്പിക്കാനെത്തിയ പുതിയ അവതാരകയാണ്, വിക്ടോറിയ തല്‍സമയ വാര്‍ത്താ അവതരണത്തിനു ശേഷം കുഞ്ഞിനു ജന്മം നല്‍കിയ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.

ഡിസംബര്‍ ആദ്യ ആഴ്ചയായിരുന്നു വിക്ടോറിയയുടെ പ്രസവ തീയതിയായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവം നേരത്തെ നടക്കുകയായിരുന്നു. കുഞ്ഞിനു ജന്മം നല്‍കിയ ശേഷം ബി ബി സിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ട്വിറ്ററിലൂടെ വിക്ടോറിയ നന്ദി അറിയിച്ചിരുന്നു.വിക്ടോറിയയെ അഭിനന്ദിച്ച് ബി ബി സിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സഹപ്രവര്‍ത്തകയായ സാലി നഗ്നെറ്റാണ് വിക്ടോറിയയെ ആശുപത്രിയിലെത്തിച്ചത്.