പെണ്‍കുഞ്ഞ് ജനിച്ചത് ഭൂമിയിലല്ല, ആകാശത്താണ്. ബെഗളൂരു- ജയ്പൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാമധ്യേ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ചേര്‍ന്നാണ് പ്രസവമെടുത്തത്.

'ബെംഗളൂരു-ജയ്പൂര്‍ 6E 469 വിമാനത്തില്‍ യാത്രാ മധ്യേ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു. ഇന്‍ഡിഗോ ജീവനക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന ഡോ.സുബാന നസീറിന്റെയും സഹായത്തോടെയായിരുന്നു ജനനം.' വിമാനക്കമ്പനി തങ്ങളുടെ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചു.

ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ കുഞ്ഞിനെ അമ്മയയും ആംബുലന്‍സ് സൗകര്യം നല്‍കി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: Baby Girl Born Mid-Air On IndiGo Flight With Help Of Cabin Crew, Doctor