ദുബായ്: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടി.എല്‍.ഐ.) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പനെ തിരഞ്ഞെടുത്തു. മികച്ച പ്രാവിണ്യമുള്ള അലിഷയെപ്പോലൊരാള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് ടി.എല്‍.ഐ. സ്ഥാപകനും ചെയര്‍മാനുമായ ബില്‍ ഓള്‍ഡ്ഹാം പറഞ്ഞു.

എക്‌സിക്യൂട്ടീവ് നേതൃത്വത്തിനാവശ്യമായ കഴിവുകളും വൈദഗ്ധ്യവും സമന്വയിച്ച നേതൃത്വത്തിന് ഉദാഹരണമാണ് അലിഷയെന്ന് ടി.എല്‍.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റീഡ് ഹാര്‍ട്ട്ലി വ്യക്തമാക്കി. ആസ്റ്റര്‍ കേയ്മാന്‍ മെഡ്സിറ്റി പദ്ധതി ഉള്‍പ്പെടെയുള്ള നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ ആരോഗ്യസംരക്ഷണ ദൗത്യങ്ങളില്‍ പങ്കാളിത്തം വിപുലീകരിക്കാനും കൂടുതല്‍ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും ടി.എല്‍.ഐ. വഴി അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലിഷാ മൂപ്പന്‍ പറഞ്ഞു.

Content Highlights: Aster DM Healthcare Deputy Managing Director Alisha Moopan has been elected to TLI