ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്ത സ്ത്രീകൾ നിരവധിയുണ്ട്. അതിനൊപ്പം മസിലുകൾക്കും കരുത്താർന്ന ശരീരത്തിനും വേണ്ടി പ്രയത്നിക്കുന്ന സ്ത്രീകളുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നതും ഒരു മസിൽ വനിതയുടെ വീഡിയോ ആണ്. ബൈസെപ് കൊണ്ട് ആപ്പിൾ ഉടയ്ക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് വൈറലാകുന്നത്. 

​വെറുതെയങ്ങ് ആപ്പിൾ ഉടയ്ക്കുകയല്ല, അതിലൂടെ റെക്കോഡിടുകയും ചെയ്തു കക്ഷി. ​ഗിന്നസ് വേൾ‌ഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർ​ഗ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഒരുമിനിറ്റിനുള്ളിൽ പരമാവധി ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടയ്ക്കുകയാണ് ലിൻസെ. 

ബൈസെപ്പിനിടയിൽ ആപ്പിൾ‌ വച്ച് ഞെരിച്ചുടയ്ക്കുന്ന ലിൻസെയാണ് വീഡിയോയിലുള്ളത്. ഒരുമിനിറ്റിനുള്ളിൽ പത്ത് ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച ലിൻസെ എന്നു പറഞ്ഞാണ് ​ഗിന്നസ് വേൾ‍ഡ് റെക്കോഡ്സിന്റെ പേജിലൂടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

ഒരുമിനിറ്റിനുള്ളിൽ പരമാവധി ടെലിഫോൺ ഡയറക്ടറികൾ കീറിയ റെക്കോഡും ലിൻഡ്സെയുടേതായിരുന്നു. ആയിരം പേജുള്ള അഞ്ചു ടെലിഫോൺ ഡയറക്ടറികളണ് ലിൻഡ്സെ ഒരുമിനിറ്റിനുള്ളിൽ കീറിയെടുത്തത്.

Content Highlights: apples crushed with bicep, guinness world record, guinness world record list