നുഷ്യത്വത്തിന്റെ വൈറലായ മുഖമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നു പുറത്തുവന്ന സുപ്രിയയുടേത്. റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടിയ അന്ധനായ വൃദ്ധനെ കൈപിടിച്ച് മറുഭാഗത്ത് എത്തിക്കുന്ന സുപ്രിയയുടെ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയും റിതേഷ് ദേശ്മുഖും സുപ്രിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

വൈറലായ വീഡിയോ പങ്കുവച്ചതിനൊപ്പമാണ് റിതേഷും അനുഷ്‌കയും സുപ്രിയയെ അഭിനന്ദിച്ച് കുറിച്ചതും. പ്രശസ്തരാകാനും മറ്റുള്ളവരെ കാണിക്കാനും വേണ്ടി സഹായം ചെയ്യുന്നവര്‍ സുപ്രിയയെ കണ്ടുപഠിക്കണമെന്നു പറയുകയാണ് ഇരുവരും.

Read Story: കാണണമെന്നുണ്ട്;വണ്ടി ഇടിക്കല്ലേ എന്നു മാത്രമായിരുന്നു മനസ്സില്‍ -സുപ്രിയ പറയുന്നു

 ''  ചുറ്റും ക്യാമറകളില്ലാത്ത ദയാപൂര്‍ണമായ പ്രവൃത്തി. മനുഷ്യത്വത്തിലുള്ള വിശ്വാസം തിരിച്ചുവന്നു''- എന്നു പറഞ്ഞാണ് അനുഷ്‌ക വീഡിയോ പങ്കുവച്ചത്. 

ആരും കാണാതിരിക്കുമ്പോഴും സുപ്രിയയെപ്പോലെ ആകാനാണ് നമ്മളെല്ലാം ശ്രമിക്കേണ്ടതെന്നു പറഞ്ഞാണ് റിതേഷ് വീഡിയോ പോസ്റ്റ് ചെയ്തത്. 

കാഴ്ച്ചശക്തിയില്ലാത്ത വയോധികനെ റോഡ് കുറുകെ കടക്കാനും ബസില്‍ കയറാനും സഹായിക്കുന്ന സുപ്രിയയുടെ വീഡിയോ ആണ് വൈറലായത്. ഇത്രയൊന്നും വൈറലാകുമെന്ന് താന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയില്ലെന്നും വണ്ടികള്‍ ഇടിക്കാതെ ആ വൃദ്ധനെ എങ്ങനെയെങ്കിലും മറുവശത്തെത്തിക്കണം എന്നതു മാത്രമായിരുന്നു മനസ്സിലെന്നും സുപ്രിയ പറഞ്ഞിരുന്നു. 

സുപ്രിയ വയോധികനെ സഹായിക്കുന്നതു കണ്ട് സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന ജോഷ്വാ എന്ന യുവാവാണ് വീഡിയോ പകര്‍ത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അന്നുരാത്രി തന്റെ സഹപ്രവര്‍ത്തക വിളിച്ചു പറയുമ്പോഴാണ് ഇങ്ങനെയൊരു വീഡിയോയെക്കുറിച്ച് അറിയുന്നതെന്നും വൈറലാകുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ലെന്നും സുപ്രിയ പറയുന്നു.

Content Highlights: Anushka Sharma, Riteish Deshmukh share viral video of a woman helping blind man board bus