അഭിനയത്തില്‍ തന്റേതായ മാതൃക സൃഷ്ടിച്ച നടിയാണ് അനുഷ്‌ക്ക ശര്‍മ്മ. അഭിനയത്തിന് പുറമേ ചലച്ചിത്ര നിര്‍മ്മാണത്തിലും താരം സജീവമാണ്. മകള്‍ വാമിഖയുടെ ജനനത്തിന് ശേഷം കരിയറില്‍ വീണ്ടും സജീവമാവുകയാണ് അനുഷ്‌ക്ക.

ഒരു ടെലിവിഷന്‍ പരസ്യ ചിത്രീകരണ വേളയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. പെട്ടെന്ന് തന്നെ ഈ ചിത്രം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്ലൂ ഡെനീം ജീന്‍സിനൊപ്പം ബെയ്ജ് ക്രോപ്പ് ടോപ്പ് ധരിച്ചാണ് താരം വന്നത്. ഫിറ്റ്‌നെസ്സ് വീണ്ടെടുത്ത താരത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

മകളുടെ ജനനശേഷം മെയ് മാസത്തോടെ അഭിനയത്തില്‍ വീണ്ടും സജിവമാവുമെന്ന് താരം അറിയിച്ചതാണ്.

പ്രേക്ഷശ്രദ്ധ നേടിയ പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അനുഷ്‌ക്ക സജീവമായിരുന്നു.

Content Highlights: Anushka Sharma  resumes work