ടിക്ക് ടോക്ക് രംഗമൊഴിഞ്ഞ ശേഷം ഇന്‍സ്റ്റഗ്രാം റീല്‍സ് വലിയ രീതിയില്‍ തന്നെ സമൂഹത്തില്‍ സാന്നിധ്യം ചെലുത്തി കൊണ്ടിരിക്കുകയാണ്. ഇതിലെ ബ്യൂട്ടി ഫില്‍ട്ടേഴ്‌സും ജനപ്രിയമാണ്. എന്നാല്‍ ഫില്‍ട്ടേഴിസിന് അപ്പുറം സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്ന സന്ദേശം പകര്‍ന്നു നല്‍കുകയാണ് അങ്കിത കോന്‍വാര്‍. മോഡലും നടന്‍ മിലിന്ദ് സോമന്റെ ഭാര്യയുമായ അങ്കിത സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.

യഥാര്‍ത്ഥ മുഖവും ഫില്‍ട്ടറില്‍ ഉള്ള മുഖവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പുതിയ റീല്‍സാണ് താരം പങ്കുവെച്ചിരിക്കുന്നത്. ''ഈ ഫില്‍ട്ടറുകളാല്‍ സ്വയം അംഗീകരിക്കുക എന്നത് വളരെയധികം കഠിനമായിരിക്കുകയാണ്. ഫീല്‍ട്ടറുകള്‍ രസകരമാണ്. സൗന്ദര്യത്തെ കുറിച്ചുള്ള അടിസ്ഥാന രഹിതമായ ചിന്ത മാത്രമാണ് ഇവ നല്‍കുന്നത്‌. ഒരോരുത്തരും വ്യത്യസ്തരും  സൗന്ദര്യമുള്ളവരുമാണ്''. അങ്കിത ഇന്‍സ്റ്റയില്‍ കുറിച്ചു.

സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഇതിന് മുന്‍പും താരം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.നിരവധി പേരാണ് ഈ പുതിയ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. നീ ആരാണോ അതില്‍ നീ സുന്ദരിയാണെന്നാണ് മിലിന്ദ് കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Ankitha konwar about self love