ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് അങ്കിത കോന്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മനസ്സ് ശാന്തമാക്കേണ്ടത് എത്രത്തോളം അത്യാവശ്യമാണെന്ന് പറയുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വഴിയാണ് അങ്കിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശാന്തമായ മനസ്സാണ് ശരീരത്തിന് ഏറ്റവും മികച്ച പരിഹാരം. വളരെ തിരക്കേറിയ ആഴ്ച്ചയാണ് കഴിഞ്ഞുപോയത്. കഴിഞ്ഞ ആഴ്ച എന്നെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ളതായിരുന്നു,  എന്റെ മനസ്സിലേക്ക് ശ്രദ്ധ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. 

അതിനര്‍ത്ഥം ചിലപ്പോള്‍ എന്റെ ചിന്തകളുമായി ഒരു കോണില്‍ നിശബ്ദമായി ഇരിക്കുക, മുന്‍വിധികൂടാതെ എന്റെ ചിന്തകളെ മനസിലാക്കുക. മനസ്സ് ശാന്തമാവുമ്പോള്‍ ശരീരവും ശാന്തമാവുന്നു. മനസ്സ് ശാന്തമായി മികച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശരീരവും അതിനെ പിന്‍തുടരും. ഉള്ളിലേക്ക് ശ്രദ്ധ ചെലുത്തുക, നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക, ശരീരം പിന്തുടരും, അങ്കിത കുറിച്ചു.

ഭര്‍ത്താവ് മിലിന്ദ് സോമന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അങ്കിതയുടെ പോസ്റ്റിനെ അനുകൂലിച്ചെത്തി. നിരവധി പേര്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.

Content Highlights: Ankitha konwar about mental health