ലോകമെമ്പാടും തങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന വനിതകള്‍ക്കായി പുതിയ ടീ ഷര്‍ട്ട് ശേഖരവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ഞങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കുന്നൂവെന്ന് ഉറക്കെ വിളിച്ചുപറയുന്ന മൂന്ന് വായകള്‍ കൊണ്ടാണ് ടീ ഷര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

റൈറ്റ് ഫോര്‍ റൈറ്റ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി യു കെയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതന്റെ  നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് റിബെല്ലിയന്‍ ടീ ഷര്‍ട്ട് പ്രോജക്ട് എന്ന പേരിലാണ് ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തിക്കുന്നത്. 

ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്ഥാപനവുമായി ചേര്‍ന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലാണ് ടീ ഷര്‍ട്ടുകള്‍ വിപണിയിലെത്തിക്കുന്നത്. 

സ്ത്രീകള്‍ നേരിടുന്ന വര്‍ണ, വര്‍ഗ്ഗ വിവേചനങ്ങളും പ്രത്യുത്പാദന സംബന്ധിയായ അവകാശങ്ങളും സോഷ്യല്‍മീഡിയ വഴിയുള്ള ദുരുപയോഗപ്പെടുത്തലുമെല്ലാം ടീ ഷര്‍ട്ടിന്റെ പ്രമേയമാകുന്നു. ടീ ഷര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്  അലി മേപ്പ്‌ലഫ്‌റ്റോഫ്. 

തങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടിയ സ്ത്രീകള്‍ ജയില്‍ ജീവിതമോ മറ്റ് അതിക്രമങ്ങളോ നേരിടുന്നവര്‍ക്ക് വേണ്ടി ബോധവത്കരണം നടത്തുകയെന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നു.  

എവര്‍പ്രസ് ഡോട് കോമിലൂടെ മൂന്നാഴ്ചക്കാലമായിരിക്കും ടീ ഷര്‍ട്ടുകള്‍ വില്‍പ്പനക്കെത്തുക. വില്‍പ്പന നടത്തുന്ന ടീ ഷര്‍ട്ടുകളുടെ അമ്പത്ശതമാനം വരുമാനവും ആംനെസ്റ്റിയിലേക്കായിരിക്കും നല്‍കുക. 2362 രൂപയാണ് ഒരു ടീ ഷര്‍ട്ടിന്റെ വില.