ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ(ഒ.എന്‍.ജി.സി.) പുതിയ സി.എം.ഡി. ആയി അല്‍കാ മിത്തലിനെ തിരഞ്ഞെടുത്തു. 2018 മുതൽ കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എച്ച്.ആർ. വിഭാഗം ഡയറക്ടറുടെ ചുമതലയ്ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം കൂടി കമ്പനി ഏൽപിച്ചിരിക്കുന്നത്. കമ്പനിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ക്ക. താത്കാലിക സി.എം.ഡി.യായിരുന്ന സുഭാഷ് കുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് അല്‍ക്കയുടെ നിയമനം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുന്‍ സി.എം.ഡി. ശശി ശങ്കര്‍ വിരമിച്ചതിനുശേഷം ഒ.എന്‍.ജി.സി. മുഴുവന്‍ സമയ സി.എം.ഡി.യെ നിയമിച്ചിട്ടില്ലായിരുന്നു. 

ജൂണില്‍ പുതിയ സി.എം.ഡി.യ്ക്ക് വേണ്ടി രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒന്‍പത് ഉദ്യോഗാര്‍ഥികളെ അഭിമുഖം ചെയ്തിരുന്നുവെങ്കിലും ഒരാളെ പോലും തിരഞ്ഞെടുത്തിരുന്നില്ല.

Content highlights: Alka Mittal was chosen as the CMD of Oil and Natural Gas Corporation (ONGC)