രു കുഞ്ഞെന്നാൽ അച്ഛന്റെയും അമ്മയുടെയും നാളുകൾ നീണ്ട സ്വപ്നത്തിന്റെയും ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ്. ആ ആഗ്രഹം പൂർത്തിയാകുമ്പോൾ അതിനുകാരണക്കാരായവർ അടുത്തില്ലാത്തത് വളരെയധികം വേദനാജനകമാണ്. അത്തരമൊരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് ഒളിംപ്യനും രണ്ടു തവണ ലോകചാംപ്യനുമായ അലെക്സ് പുള്ളിന്റെ ഭാര്യ എല്ലിഡി പുള്ളിൻ. 

അലെക്‌സിന്റെ മരണം നടന്ന് 15 മാസങ്ങള്‍ക്കുശേഷം സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ എല്ലിഡി. താന്‍ അലെക്‌സിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവര്‍ അറിയിച്ചു. ഒക്ടോബര്‍ 25-ന് ജനിച്ച മകള്‍ക്ക് മിന്നി അലെക്‌സ് പുള്ളിന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 

സ്‌നോബോര്‍ഡറില്‍ രണ്ടുതവണ ലോകചാംപ്യനായിരുന്നു അലെക്‌സ് പുള്ളിന്‍. 32-ാമത്തെ വയസ്സില്‍ ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് 2020 ജൂലായ് 8-നാണ് അദ്ദേഹം മരണമടഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by El Pullin (@ellidy_)

ഐ.വി.എഫിലൂടെയാണ് താന്‍ ഗര്‍ഭിണിയായതെന്ന് എല്ലിഡി പറഞ്ഞു. അലെക്‌സിന്റെ മരണാനന്തരം ബീജങ്ങള്‍ ശേഖരിച്ചശേഷം തന്റെ അണ്ഡവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് എല്ലിഡിയെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടു ചെയ്തു. 

താന്‍ ഗര്‍ഭിണിയാണെന്ന് ഇക്കഴിഞ്ഞ ജൂണില്‍ എല്ലിഡി പറഞ്ഞിരുന്നു. ഒരു കുഞ്ഞിനുവേണ്ടി താനും അലെക്‌സും വര്‍ഷങ്ങളായി സ്വപ്‌നം കാണാറുണ്ടായിരുന്നുവെന്ന് എല്ലിഡി പറഞ്ഞു.

Content highlights: alex chumpy pullins widow welcomes baby girl 15 months after olympians death