പൂച്ചാക്കൽ(ആലപ്പുഴ): മിസ് വേൾഡ് സിങ്കപ്പൂർ 2021 ഫൈനൽ മത്സരത്തിൽ ചേർത്തല സ്വദേശിനി നിവേദ ജയശങ്കർ സെക്കൻഡ്‌ പ്രിൻസസ് സ്ഥാനം നേടി. ശനിയാഴ്ച നടന്ന ഫൈനലിലാണു നിവേദ ജയശങ്കർ വിജയത്തിളക്കം നേടിയത്.

സെക്കൻഡ്‌ പ്രിൻസസ് ടൈറ്റിൽ കൂടാതെ, മിസ്‌ ഫോട്ടോജനിക്, മിസ്‌ ഗുഡ്‌വിൽ അംബാസഡർ എന്നീ ടൈറ്റിലുകളും നിവേദ സ്വന്തമാക്കി. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദമുള്ള നിവേദ ജയശങ്കർ, സിങ്കപ്പൂരിലെ യൂണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.

സിങ്കപ്പൂരിൽ സ്ഥിരതാമസമാക്കിയ ചേർത്തല പാണാവള്ളി സ്വദേശി ജയശങ്കറിന്‍റെയും വടക്കൻ പറവൂർ സ്വദേശിനി നന്നിതാ മേനോന്‍റെയും മൂത്ത മകളാണു നിവേദ.

നിവേദയുടെ ഇളയ സഹോദരി മേഘ്ന സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കുന്നു.

Content highlights: alappuzha cherthala native nivedha got proud position in miss world singapore