ഘോഷങ്ങൾക്ക് സർപ്രൈസ് സമ്മാനങ്ങൾ ഒരുക്കാൻ ഇഷ്ടമുള്ളവരുണ്ട്. അത്തരത്തിൽ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഒരു യുവാവ് ഭാര്യക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്. അജ്മിർ സ്വദേശിയായ സപ്നാ അനിജയ്ക്കാണ് ഭർത്താവ് ധർമേന്ദ്ര അനിജ ഞെട്ടിക്കുന്ന വിവാഹ വാർഷിക സമ്മാനം നൽകിയത്. മറ്റൊന്നുമല്ല ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് ധർമേന്ദ്ര സപ്നയ്ക്ക് സമ്മാനിച്ചത്.

ഡിസംബർ ഇരുപത്തിനാലിന് ഇരുവരുടേയും എ‌ട്ടാം വിവാഹ വാർഷികമായിരുന്നു, ഈ സാഹചര്യത്തിൽ ഭാര്യക്ക് ഇതുവരെ നൽകാത്ത സമ്മാനം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു ധർമേന്ദ്ര. എല്ലാവരും കാറോ, സ്വർണാഭരണങ്ങളോ പോലെ ഭൂമിയിലുള്ള സാധനങ്ങൾ സമ്മാനിക്കുമ്പോൾ അതിനേയും മറിക‌ടന്ന് എന്തു നൽകാമെന്ന് ചിന്തിക്കുകയായിരുന്നു ധർമേന്ദ്ര. അങ്ങനെയാണ് ചന്ദ്രനിൽ ഭൂമി വാങ്ങാൻ തീരുമാനിക്കുന്നത്. 

ന്യൂയോർക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ചന്ദ്രനിൽ ഭൂമി വാങ്ങിയത്. ഒരു വർഷത്തോളമെടുത്താണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഭൂമി വാങ്ങുന്ന രാജസ്ഥാനിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് താനെന്നത് ഏറെ സന്തോഷം ഉളവാക്കുന്നുവെന്ന് ധർമേന്ദ്ര പറുന്നു. 

ഇത്തരമൊരു സമ്മാനം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സപ്നയും പറയുന്നു. വാർഷിക ആഘോഷത്തിനിടെ ഭൂമി സ്വന്തമാക്കിയ രേഖ ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ് നൽകി തന്നെ ഞെട്ടിച്ചക്കുകയായിരുന്നെന്നും സപ്ന പറയുന്നു. 

Content Highlights: Ajmer man gifts plot of land on the moon to wife on wedding anniversary