aiswarya rai bachan with daughterകാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പെററില്‍ ഏറ്റവും അധികം തിളങ്ങിയ ഇന്ത്യന്‍ സുന്ദരി ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. ഐശ്വര്യ റായ് ബച്ചന്‍. ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായെത്തിയ ഐശ്വര്യ രണ്ടു ദിവസവും സൂപ്പര്‍ സ്റ്റൈലിഷായാണ് റെഡ്  കാര്‍പെററില്‍ ചുവടു വച്ചത്.

കാനിലേക്കുള്ള ഐശ്വര്യയുടെ യാത്ര മുതല്‍ മാധ്യമങ്ങള്‍ ആഘോഷവും തുടങ്ങി. മുംബൈ വിമാനത്താവളത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്യുന്ന ഐശ്വര്യക്കൊപ്പമുണ്ടായിരുന്ന മകള്‍ ആരാധ്യയുടെ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. 

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മകളുടെ ചിത്രം അമ്മയെ പോലെ തന്ന മകളും എന്ന അടിക്കുറിപ്പ് നല്‍കി അഭിഷേക് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തിരുന്നു.

 

#mothersanddaughters so that's where she gets it from! Like mother, like daughter.

A post shared by Abhishek Bachchan (@bachchan) on

സിന്‍ഡ്രല്ല ഉടുപ്പണിഞ്ഞ് അഞ്ചുപേരുടെ സഹായത്തോടെ റെഡ് കാര്‍പ്പറ്റിലെത്തിയ ഐശ്വര്യയുടെ വീഡിയോക്ക് പിറകെ രണ്ടാം ദിനം കാന്‍ റെഡ് കാര്‍പറ്റിലേക്കെത്തുന്ന ഐശ്വര്യയുടെ വീഡിയോ ശ്രദ്ധേയമാവുകയാണ്. ഐശ്വര്യയുടെ ഗൗണോ ഹെയര്‍ സ്‌റ്റൈലോ അല്ല ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

മറിച്ച് വാഹനത്തിലിരിക്കുന്ന ആരാധ്യയോട് യാത്രപറഞ്ഞിറങ്ങുന്ന 'അമ്മ' ഐശ്വര്യയാണ് ഈ വീഡിയോയയിലെ താരം. അമ്മയെ കൈവീശിക്കാണിക്കുന്ന ആരാധ്യയെയും കാണാം. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഫാഷന്‍ ഐക്കണ്‍ എന്നതിനെക്കാള്‍ ഐശ്വര്യ വിലമതിക്കുന്നത് ആരാധ്യയുടെ അമ്മ എന്ന പദവിയാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ.

 

photo: aishwarya_forever_fan