കര്‍ഷക സമരത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ബ്രിട്ടീഷ് നടി ജമീല ജാമിലിനെതിരെ ബലാത്സംഗ ഭീഷണി. കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ ദിനംപ്രതി ബലാത്സംഗ-വധഭീഷണികള്‍ ഉയരുകയാണെന്ന് ജമീല പറയുന്നു.
ഇന്ത്യയിലെ കര്‍ഷകരെക്കുറിച്ചും അവിടെയെന്താണ് സംഭവിക്കുന്നതെന്നുമെല്ലാം കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി പറയാറുണ്ട്. പക്ഷേ ഓരോ തവണയും അതിന്റെപേരില്‍ താന്‍ വധഭീഷണിയും ബലാത്സംഗഭീഷണിയും നേരിടുകയാണെന്നാണ് താരം പറഞ്ഞത്. തന്റെ ഐക്യദാര്‍ഢ്യം നിശ്ചയമായും കര്‍ഷകര്‍ക്കും ഈ പ്രതിഷേധത്തില്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍ക്കുമൊപ്പമാണെന്നും ജമീല പറഞ്ഞു.
ഈ വിഷയത്തില്‍ സ്ത്രീകളോട് അഭിപ്രായം ആരാഞ്ഞ് സമ്മര്‍ദം ചെലുത്തുന്നതുപോലെ തന്നെ പുരുഷന്മാരോടും ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമീല. പൊതുയിടങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ ആക്രമിക്കപ്പെടുന്നതുപോലെ പുരുഷന്മാര്‍ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുക കുറവാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജമീല ഇക്കാര്യം പറഞ്ഞത്.
പ്രശസ്ത അമേരിക്കന്‍ നടിയും മോഡലുമായ ആന്‍ഡി മക്‌ഡ്വെലും ജമീലയുടെ കുറിപ്പിന് കീഴെ കമന്റുമായെത്തി. എന്തുകൊണ്ടാണ് ആളുകള്‍ ജമീലയെ ഭീഷണിപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഇത്തരക്കാരെ ബ്ലോക് ചെയ്യൂ എന്നുമാണ് ആന്‍ഡി കുറിച്ചത്. ശനിയാഴ്ച്ച ഓസ്‌കാര്‍ ജേതാവായ നടി സൂസന്‍ സാറന്‍ഡോണും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
പോപ്താരം റിഹാനയോടെ ട്വീറ്റോടെയാണ് കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെക്കുറിച്ചുള്ള സി.എന്‍.എന്നിന്റെ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു റിഹാന ട്വീറ്റ് ചെയ്തത്. 'എന്തുകൊണ്ട് നമ്മള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നില്ല' എന്നാണ് റിഹാന ഫാര്‍മേഴ്‌സ് പ്രൊട്ടെസ്റ്റ് ഹാഷ്ടാഗോടെ കുറിച്ചത്. പിന്നാലെ റിഹാനയെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ച്ചത് ഗ്രെറ്റ തുന്‍ബെ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: Actress Jameela Jamil gets rape threats for supporting farmers