സമൂഹമാധ്യമത്തിൽ ഒരു ചിത്രമോ വീഡിയോയോ പങ്കുവച്ചാൽ ഉടൻ അസഭ്യ കമന്റുകളുമായെത്തുന്നവരുണ്ട്. അത് സെലിബ്രിറ്റികൾ പങ്കുവെക്കുന്ന പോസ്റ്റുകളാണെങ്കിൽ പറയുകയും വേണ്ട. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം ആതിരാ മാധവ്. ഇൻസ്റ്റ​ഗ്രാമിൽ താൻ നേരിടേണ്ടി വന്ന അനുചിതമായ ചോദ്യവും അതിന് ആതിര നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാവുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി സംവദിക്കാറുള്ള താരം കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. ആരാധകർക്ക് തന്നോട് ചോദിക്കാനുള്ള കാര്യങ്ങൾക്ക് മറുപടി നൽകുകയാണ് സെഷനിലൂടെ ഉദ്ദേശിക്കുന്നത്. ഇക്കൂട്ടത്തിൽ ആതിരയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനിടേ ഒരാൾ താരം വിർജിനാണോ എന്നു ചോദിക്കുകയായിരുന്നു. ഇതിന് ആതിര അർഹിക്കുന്ന മറുപടി തന്നെ നൽകുകയും ചെയ്തു. 

athira

ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ- എന്നാണ് ആതിര മറുപടി നൽകിയത്. ഇത്തരം വഷളന്മാർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ആതിര ഇക്കാര്യം പങ്കുവെച്ചത്. 

ടിവി അവതാരികയായി കരിയർ ഐരംഭിച്ച ആതിര ഇന്ന് സീരിയലിൽ സജീവമാണ്. 

Content Highlights: athira madhav befitting reply to netizen who asked about her virginity