കോവിഡ് കാലത്തെ കല്യാണങ്ങളെല്ലാം ആളും ആരവും ഇല്ലെങ്കിലും അടിപൊളിയാക്കാന്‍ വഴികണ്ടെത്തുകയാണ് പുത്തന്‍ തലമുറ. രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വന്നെത്താന്‍ കഴിഞ്ഞില്ലെങ്കിലും സാഗരം സാക്ഷിയാക്കി വിവാഹ നിശ്ചയം നടത്തിയിരിക്കുകയാണ് അന്‍ഷൂള്‍ ചോപ്രയും അദിതിയും.
ഫോട്ടോഗ്രാഫറായ കെ.ആര്‍ വിനയന്റെയും ടി.എം. റനിതയുടെയും മകളായ അദിതിയും പശ്ചിമ ഡല്‍ഹിയിലെ ഇഷീക് ചോപ്രയുടെയും അല്‍കയുടെയും മകന്‍ അന്‍ഷൂള്‍ ചോപ്രയും തമ്മിലുള്ള വിവാഹനിശ്ചയമാണ് കടല്‍ത്തീരത്ത് പ്രഭാത സൂര്യന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയത്. കൂട്ടിന് ഇരുവരുടെയും സുഹൃത്തുക്കള്‍ മാത്രം.
ഈ തീയതില്‍ വിവാഹനിശ്ചയം നടത്താന്‍ ഒരു വര്‍ഷം മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊറോണ കാരണം എല്ലാവര്‍ക്കും ഒത്തുകൂടാന്‍ വഴിയില്ലാതായി. ഇതോടെ അഡയാറിലെ നടന്‍ മോഹന്‍ലാലിന്റെ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ ബീച്ചില്‍ സൗകര്യമൊരുക്കുകയായിരുന്നു.
ഇനിയെന്ത് ചെയ്യും എന്ന് കരുതിയിരുന്നപ്പോഴാണ് അദിതിയുടെ അച്ഛന്‍ വിനയനാണ് കടലിനെ സാക്ഷിയാക്കി പരസ്പരം മോതിരം മാറാമെന്നുള്ള ഐഡിയ പറഞ്ഞത്. 'പുലര്‍ച്ചെ ബീച്ചില്‍ ഇറങ്ങി സൂര്യന്‍ ഉദിക്കുമ്പോള്‍ സൂര്യനെ ധ്യാനിച്ച് പരസ്പരം മോതിരം കൈമാറാം, പരസ്പരം മാലയിടുക...' രണ്ടാളും പിന്നെയൊന്നും നോക്കിയില്ല. എല്ലാ സഹായവുമായി നര്‍ത്തകി ഉഷാ ബാലാജിയും ചിത്രകാരനായ ബാലകൃഷ്ണന്‍ അനാട്ടും ഒപ്പം ദില്‍പ്രീത് സിങ്, മെറില്‍ കെ. എബ്രഹാം, മായംഗ് ചൗഹാന്‍, അര്‍ജ്ജുന്‍ നാരായണന്‍ എന്നീ സുഹൃത്തുക്കളും.
Content Highlights: A new gen wedding engagement conduct on a seaside