ഠിനാധ്വാനം ചെയ്യാന്‍ ഒരു മനസ്സുണ്ടെങ്കില്‍ എത്ര പ്രായമായാലും സ്വന്തം കാലില്‍ നിന്നു കാണിക്കാമെന്നു തെളിയിക്കുന്നതാണ് അടുത്തിടെ വൈറലായ ചില വീഡിയോകള്‍. തെരുവോരത്ത് ഭക്ഷണശാല നടത്തി നിതൃവ്യത്തി കണ്ടെത്തുന്ന  നിരവധി വയോധികരുടെ വീഡിയോ വൈറലാവുകയും അവര്‍ക്ക് സഹായപ്രവാഹങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റൊന്നുകൂടി, എഴുപതാം വയസ്സില്‍ വിശ്രമമില്ലാതെ വഴിയരികിലിരുന്ന് പാചകം ചെയ്ത് ജീവിക്കുന്ന മുത്തശ്ശിയാണ് വീഡിയോയിലുള്ളത്. 

പഞ്ചാബില്‍ നിന്നാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. വഴിയരികില്‍ ചെറിയ സ്റ്റൗവും പാത്രങ്ങളും വച്ച് ഭക്ഷണം ഉണ്ടാക്കിയാണ് മുത്തശ്ശി വരുമാനം കണ്ടെത്തുന്നത്. ജലന്ധര്‍ ഫഗ്വാരാ ഗേറ്റ് മാര്‍ക്കറ്റിനു സമീപമാണ് പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ മുത്തശ്ശിയുടെ ഒറ്റയാള്‍ പോരാട്ടം. 

വഴിയോരത്ത് പാചകം ചെയ്ത് വരുമാനം കണ്ടെത്താനിടയായ സാഹചര്യത്തെക്കുറിച്ചും മുത്തശ്ശി വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ചതോടെയാണ് ഈ അവസ്ഥയിലായത്. ആളുകള്‍ വലിയ ഹോട്ടലുകള്‍ പോയി കൂടുതല്‍ പണം ചെലവഴിക്കും, തന്റെ കുഞ്ഞു കടയില്‍ ഭക്ഷണം ന്യായമായ വിലയ്ക്കാണ് നല്‍കുന്നത്. വര്‍ഷങ്ങളായി താന്‍ ഈ ജോലി ചെയ്താണ് ജീവിക്കുന്നത് - മുത്തശ്ശി പറയുന്നു. 

മുത്തശ്ശി ഈ ജോലിയില്‍ സന്തുഷ്ടയാണോ എന്നു വീഡിയോ പകര്‍ത്തുന്നയാള്‍ ചോദിക്കുമ്പോള്‍ എന്തു ചെയ്യും, ഇതു ചെയ്തല്ലേ പറ്റൂ എന്നാണ് മറുപടി നല്‍കുന്നത്. 

നിരവധി പേരാണ് മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ച് സഹായം അഭ്യര്‍ഥിച്ചത്. ഗായകന്‍ ദില്‍ജിത് ദോസാഞ്ജും അക്കൂട്ടത്തിലുണ്ട്. മുത്തശ്ശിയുടെ കടയുടെ ലൊക്കേഷനുള്‍പ്പെടെ പങ്കുവച്ച ദില്‍ജിത് അവിടെ നിന്ന് ഭക്ഷണം കഴിച്ച് അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്‍ജിത് ട്വീറ്റ് ചെയ്തത്. 

Content Highlights: 70-year-old sells food on Jalandhar streets