വായിച്ച് വളരാനാണ് നാം പഠിച്ചത്. ഈ ആശയം അത്ഭുതകരമായ പിന്തുടരുകയാണ് അഞ്ച് വയസുകാരി കൈറ കൗര്‍. 2 മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് റെക്കോഡിട്ടിരിക്കുകയാണ് ഈ മിടുക്കി. ഇതോടെ ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും കൈറ ഇടം നേടി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഈ ഇന്ത്യക്കാരിയുടെ വേരുകള്‍ ചെന്നൈയിലാണ്.
 
4 വയസ് മുതല്‍ തന്നെ കൈറ വായനയില്‍ അതീവ താത്പര്യം കാണിച്ചു തുടങ്ങി. അധ്യാപകരാണ് കൈറയുടെ ഈ താത്പര്യം കണ്ടുപിടിച്ചത്. ഒരു വര്‍ഷം കൊണ്ട് 200 പുസ്തങ്ങള്‍ ഈ മിടുക്കി വായിച്ചു തീര്‍ത്തു. പുതിയ പുസ്തങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ഒരിക്കല്‍ വായിച്ച പുസ്തങ്ങള്‍ വീണ്ടും വായിക്കാന്‍ കൈറയ്ക്ക് മടിയില്ല.

മുത്തച്ഛനില്‍ നിന്നാണ് കൈറയ്ക്ക് പുസ്തങ്ങളോടും കഥകളോടും താത്പര്യം വന്നത്. അദ്ദേഹവും വായനപ്രിയനായിരുന്നു കൂടാതെ കൈറയ്ക്ക് നിരവധി കഥകളും പറഞ്ഞു കൊടുക്കുമായിരുന്നു. 

ആലിസ് ഇന്‍ വണ്ടര്‍ലാന്റ്, സിന്‍ഡ്രല്ല, ഷൂട്ടിങ്ങ് സ്റ്റാര്‍ തുടങ്ങിയവയാണ് ഈ മിടുക്കിയുടെ പ്രിയപ്പെട്ട് പുസ്തകങ്ങള്‍. ഇപ്പോള്‍ കൈറയും കുടുംബവും അബുദാബിയിലാണ് 

Content Highlights: 5 Year Old girl World Record for Reading 36 Books in under Two Hours